ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്റെ വ്യോമപരിധിയിൽ ഏർപ്പെടുത്തിയ വിലക്ക് സെപ്‌തംബർ 23 വരെ നീട്ടി. പാകിസ്ഥാനി വിമാനങ്ങൾക്ക് ഇന്ത്യ ചുമത്തിയ വിലക്കും നീട്ടിയേക്കും. ഈ മാസം 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ നേരത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് നയതന്ത്ര തിരിച്ചടികൾ നേരിട്ടതോടെ, ഏപ്രിൽ 23നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാത അടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |