രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സോഷ്യൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ. നാളെ ഏത് പുരുഷന് വേണമെങ്കിലും ഈയവസ്ഥ വരാമെന്നും പ്രതികരിച്ചില്ലെങ്കിൽ പുരുഷന്മാരെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
'രാഹുൽ മാങ്കൂട്ടത്തിൽ വീഴുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം രാഹുൽ മാങ്കൂട്ടത്തിൽ ഈ സമ്മർദം താങ്ങില്ല. നമ്മൾ എതിർപക്ഷത്ത് നിൽക്കുന്നവരാണ്. രാഹുലിനോട് എനിക്ക് സ്‌നേഹത്തോടെ ബഹുമാനത്തോടെ പറയാനുള്ളത്. ഏടാ മണ്ടാ തിരിച്ചടിക്കെടാ. ഇല്ലെങ്കിൽ നിന്നെ ചവിട്ടി തേച്ച് ഇവന്മാർ കൊണ്ടുപോകും. നിന്റെ കൂടെനിൽക്കുന്നവരും കൊണ്ടുപോകും, നാട്ടുകാരും കൊണ്ടുപോകും. ഇവർക്ക് തെളിവൊന്നുമൊരു വിഷയമല്ല.
രാഹുൽ മാങ്കൂട്ടത്തിലിന് മുപ്പത്തിയഞ്ച് വയസേയുള്ളൂ. നിന്നെപ്പോലെ പ്രതിഭയും കഴിവുമുള്ളൊരുത്തൻ അടുത്ത അറുപത് അല്ലെങ്കിൽ അമ്പത് വർഷം ഈ നാട്ടിൽ നിൽക്കാനുള്ളതാണ്. നിന്റെ രാഷ്ട്രീയ ജീവിതം ഇവന്മാർ തീർക്കും. നീ ഒരുപക്ഷേ നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി മാറേണ്ടതാണ്. രാഹുലിനെ ശക്തമായി എതിർക്കുമ്പോഴും ബഹുമാനിക്കുന്നൊരാളാണ് ഞാൻ. എടാ ഇത്തരം കള്ളത്തെളിവുകൾവച്ച് നിന്നെ ഇല്ലാതാക്കും. ഇതുപോലെ എത്രപേരെ ഇല്ലാതാക്കിയിട്ടുണ്ട്. സിദ്ദിഖിനെ, ദിലീപിനെ... എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്.
നട്ടെല്ലോടെ നിവിൻ പോളിയും വിജയ് ബാബുവും തിരിച്ചടിച്ചു. ഓഡിയോ കേട്ടുനോക്കൂ, രാഹുൽ മാങ്കൂട്ടത്തിലും ഏതോ ഒരു യുവതിയും തമ്മിൽ ലൈംഗിക ബന്ധമുണ്ട്. ഉഭയകക്ഷി സമ്മതത്തോടെ ചെയ്തതല്ലേ. അല്ലാതെ ഫോണിലൂടെ ഗർഭമുണ്ടാക്കിയതല്ലല്ലോ. ശബ്ദരേഖയൊക്കെ സത്യമായിരിക്കും. വലിയ കോൺവർസേഷനാണ്, യുവതിയുടെ സ്വകാര്യത രക്ഷിക്കാൻ വേണ്ടി അതിന്റെയൊരു ഭാഗം മാത്രമാണ് കേൾപ്പിക്കുന്നതെന്ന് പറുന്നു. യുവതിയുടെ സൗണ്ട് മാറ്റിയാണ് കേൾപ്പിക്കുന്നത്. ആയിക്കോട്ടേ.
രണ്ടുപേരും ഒന്നിച്ച് ചെയ്തതല്ലേ. രാഹുൽ മാങ്കൂട്ടത്തിൽ പോയി റേപ്പ് ചെയ്തതൊന്നുമല്ലല്ലോ. ഇവർ തമ്മിൽ ലിവിംഗ് റിലേഷൻഷിപ്പ് ഉണ്ടായിക്കാണും. ആ പെൺകുട്ടിയ്ക്ക് കൂടെ ഉത്തരവാദിത്തമില്ലേ. പെൺകുട്ടി പരിശുദ്ധയും രാഹുൽ മാങ്കൂട്ടത്തിൽ മോശക്കാരനുമായോ.'- രാഹുൽ ഈശ്വർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |