മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീറ്റ് റാങ്ക് ലിസ്റ്റ് അനുസരിച്ചു നടത്തിയ ആദ്യ റൗണ്ട് കൗൺസിലിംഗിൽ, താല്പര്യമില്ലാത്ത സീറ്റ് ലഭിച്ചവർക്കും സീറ്റ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്‌സിംഗ്) അതിനുള്ള ഫ്രീ എക്‌സിറ്റ് അവസരം ലഭിക്കും. സീറ്റ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള resignation നടപടികളുടെ സർക്കുലർ എം.സി.സി പുറത്തിറക്കി. സീറ്റ് ലഭിച്ചവർക്കും കോളേജിൽ റിപ്പോർട്ട് ചെയ്തവർക്കും 25ന് വൈകീട്ട് 5 വരെ ലഭിച്ച സീറ്റ് ഒഴിവാക്കാനുള്ള അവസരം ലഭിക്കും,
സീറ്റ് ലഭിച്ച ശേഷം resignation ആഗ്രഹിക്കുന്നവർ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നേരിട്ട് ഹാജരാകണം. Resignation ലെറ്റർ അലോട്ട് ചെയ്ത കോളേജിൽ നിന്നും എം.സി.സി വെബ് സൈറ്റിലൂടെ ഡൗൺലോഡ് ചെയ്‌തെടുത്തശേഷം എക്സിറ്റ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |