പുതിയ കാറുകൾ വാങ്ങാൻ ഇഷ്ടമില്ലാത്തവർ ഇല്ലെന്നുതന്നെ പറയാം. പക്ഷേ, ആശിച്ച് മോഹിച്ച് ഷോറൂമുകളിൽ ചെല്ലുമ്പോൾ നമ്മുടെ ഫേവറേറ്റ് നിറത്തിലുള്ള കാറുകൾ കിട്ടിയെന്ന് വരില്ല. ഒടുവിൽ കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരും. എല്ലാ നിറത്തിലുമുള്ള കാറുകൾ കമ്പനികൾ പുറത്തിറക്കാത്താണ് ഇതിന് കാരണം. എന്തുകൊണ്ടാണ് ഇതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പരിപാലിക്കാൻ എളുപ്പവും കാലങ്ങളോളം മങ്ങാതെ ഈട് നിൽക്കുന്നതു മൂലമാണ് വെളുത്ത നിറത്തിലുള്ള കാറുകൾ വിപണിയിലും റോഡുകളിലും ആധിപത്യം പുലർത്തുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. വാഹന നിർമ്മാതാക്കൾ വൈവിധ്യമാർന്ന കളർ പാറ്റേണുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കടും കളറുള്ള കാറുകൾ വിൽക്കുന്നത് വളരെ കുറവാണ്. കഴിഞ്ഞ 20 വർഷത്തിനിടെ അവയുടെ വിപണി പകുതിയും നഷ്ടപ്പെട്ടു. അടുത്ത 20 വർഷത്തിനുള്ളിൽ അവ കൂടുതൽ അപൂർവമാകുമെന്നാണ് ഐസികാർസ് എക്സിക്യൂട്ടീവ് അനലിസ്റ്റ് കാൾ ബ്രൗവർ വ്യക്തമാക്കുന്നത്.
അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങളിൽ പർപ്പിൾ, ഗോൾഡൻ, തവിട്ട്, ബീജ് തുടങ്ങിയ നിറങ്ങൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് 80 ശതമാനത്തോളമായി കുറയുമെന്ന് വ്യക്തമാക്കുന്നു. എന്നാൽ പച്ച, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കുന്നത് അതേപടി തുടരുന്നുണ്ട്.
ഉപഭോക്താക്കൾ വെള്ള, കറുപ്പ്, ചാരം തുടങ്ങിയ നിറങ്ങൾ ഇഷ്ടപ്പെടാൻ കാരണം വിൽക്കുമ്പോൾ വാഹനങ്ങൾക്ക് അധികം വില കുറയില്ല എന്നതാണ്. സ്പോർട്സ് കാർ നിർമ്മാതാക്കൾ ഒഴികെയുള്ള രാജ്യത്തെ മിക്ക കാർ നിർമ്മാതാക്കളും ചെറിയ കാറുകൾ മുതൽ എസ്‌യുവികൾ വരെയുള്ള അവരുടെ മുഴുവൻ ശ്രേണിയിലും ചാരനിറം ഒരു സ്റ്റാൻഡേർഡ് നിറമായിട്ടാണ് സ്വീകരിക്കുന്നത്.
ചാരക്കളറല്ലാത്ത കടും നിറങ്ങളുള്ള കാറുകൾ നിരത്തിൽ ഓടുന്നത് ബോറാണെന്ന അഭിപ്രായമാണ് കാർ പ്രേമികൾക്കിടയിൽ നിന്നും ഉയർന്നു വരുന്നത്. സർക്കാരിന്റെ പുതിയ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കാരണം വാഹനങ്ങൾ "ഡിസ്പോസിബിൾ" ആയി മാറിയാൽ, നിലവിലെ തലമുറ ഇനിമുതൽ കടും നിറത്തിലുള്ള വാഹനങ്ങൾ വാങ്ങില്ലെന്നാണ് വ്യക്തമാക്കുന്നത്. വെളള, കറുപ്പ്, സിൽവർ, ഗ്രേ നിറങ്ങളാണ് വിൽക്കപ്പെടുന്നവയിൽ 77 ശതമാനവും.
ആഗോള തലത്തിൽ വെള്ള നിറമാണ് കാർ വിപണിയിൽ ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്നത്, വിൽക്കുന്ന വാഹനങ്ങളിൽ 49 ശതമാനവും വെള്ള നിറത്തിലുള്ളവയാണ്. നീലയും ചുവപ്പും നിറത്തിലുള്ള കാറുകളും ജനപ്രിയമാണ്, യഥാക്രമം ഏഴ് ശതമാനവും 6ശതമാനവുമാണ് ഇതിന്റെ വിപണി വിഹിതം. ഈ മേഖലയിൽ ഏറ്റവും കുറവ് ജനപ്രീതിയുള്ളത് കറുത്ത നിറത്തിലുള്ള കാറുകളാണ്.
പഴയ കാറുകൾ വാങ്ങി ഓടിക്കാൻ കഴിയാത്തിടത്തോളം കാലം നിലവിലുള്ള കാറുകൾ പരിപാലിക്കപ്പെടുകയാണ് പൊതുവെ ചെയ്യാറ്. പ്രത്യേകിച്ച് ഇന്ത്യയിലെ കാര്യം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള കാറുകളാണ് കൂടുതൽ പേരും അന്വേഷിക്കുന്നത്. പണം പോകുന്നതിനേക്കാൾ പണം ലാഭിക്കുന്നതിനെക്കുറിച്ചാണ് നമ്മുടെ രാജ്യത്തെ ആളുകൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്. ഇതു തന്നെയാണ് നിറം തിരഞ്ഞെടുക്കുന്ന കാര്യത്തിലുമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |