''ആരോഗ്യ മേഖലയിലേയ്ക്ക് കൂടുതൽആളുകൾ കടന്നു വരുന്ന ഇക്കാലത്ത് കുറുപ്പന്തറ സെന്റ്. സേവ്യേഴ്സിൽ പഠിച്ചാൽ ജോലിയുറപ്പാണ്. ഉന്നത നിലവാരത്തിലുള്ള ക്ലാസുകളും പരിശീലനവുമാണ് ഞങ്ങളുടെ പ്രത്യേകത'' കുറുപ്പുന്തറ സെന്റ്. സേവ്യേഴ്സ് സ്കൂൾ ഒഫ് നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽസിന്റെ അമരക്കാരൻ സിമ്മി മാത്യു പറഞ്ഞു തുടങ്ങി. പതിറ്റാണ്ടുകൾ നീണ്ട ആതുരസേവന രംഗത്തെ ജോലി അവസാനിപ്പിച്ച് സിമ്മിയും ഭാര്യ അജിനി സിമ്മിയും ചേർന്ന് പടുത്തുയർത്തിയ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിവയരെല്ലാം ഉന്നതനിലയിലെത്തിയെന്നതാണ് ഇരുവരുടേയും സന്തോഷം.
കുറുപ്പുന്തറ വെട്ടംതടത്തിൽ സിമ്മിയും ഭാര്യ അജിനിയും നഴ്സ് ദമ്പതികളായിരുന്നു. പുതുതലമുറയെ ആരോഗ്യ പരിപാല രംഗത്തേയ്ക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജോലി ഉപേക്ഷിച്ച് പാരാമെഡിക്കൽ സ്ഥാപനം ആരംഭിച്ചത്. ഒരു പതിറ്റാണ്ട് കഴിയുമ്പോൾ ആയിരക്കണക്കിന് പേർക്ക് തൊഴിലേകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യമുണ്ട് ഇരുവർക്കും. എസ്.എസ്.എൽ.സി മുതൽ വിദ്യാഭ്യാസയോഗ്യതയുള്ളവർക്കായി വിവിധ പാരാമെഡിക്കൽകോഴ്സുകൾ. മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവയാണ് സെന്റ്.സേവ്യേഴ്സ് സ്കൂൾ ഒഫ് നഴ്സിംഗ് ആൻഡ് പാരാമെഡിക്കലിന്റെ പ്രത്യേകത. പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന ഒട്ടനവധി സ്ഥാപനങ്ങളുണ്ടെങ്കിലും ഉന്നത നിലവാരവും ഉയർന്ന ശമ്പളത്തോടെയുള്ള ജോലിയുമാണ് തങ്ങളുടെ സവിശേഷതയെന്ന് ഇവർ പറയുന്നു. അന്തർദേശീയ നിലവാരത്തോടെയുള്ള ലാബുകളും പ്രാക്ടിക്കൽ സൗകര്യങ്ങളും ലഭ്യം. കുറഞ്ഞ ഫീസ് ഘടന. രണ്ടാം വർഷം മുതൽ ലഭിക്കുന്ന സ്റ്റൈപ്പന്റ് ഫീസിനത്തിൽ ചെലവായ തുക കണ്ടെത്താമെന്ന പ്രത്യേതകയുമുണ്ട്.
വിദ്യാഭ്യാസം പ്രശ്നമല്ല
പത്താം ക്ലാസ്, പ്ലസ് ടു ജയിച്ചവർക്കും പ്ലസ് ടു പരാജയപ്പെട്ടവർക്കും അവരുടെ അഭിരുചിയും കഴിവും അനുസരിച്ചുള്ള ഏറ്റവും നല്ല ജോലി സാദ്ധ്യതയുള്ള കോഴ്സുകളുണ്ട്. ഇവിടെ നിന്ന് വിജയിച്ചവരെല്ലാം വിദേശത്തടക്കം മികച്ച ശമ്പളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ജോലി കണ്ടെത്താൻ സഹായിക്കും.
കോഴ്സുകൾ
നഴ്സിംഗ്, ജി.എൻ.എം, ബി.എസ്.എസ്. ഡിപ്ലോമ ഇൻ ഫസ്റ്റ് എയ്ഡ്, ആൻഡ് പേഷ്യന്റ് കെയർ, ലാബോറട്ടറി ടെക്നോളജി, ഫാർമസി അസിസ്റ്റന്റ്, റേഡിയോളജി ആൻഡ് ഇമേജിംഗ്ടെക്നോളജി, എക്സ്രേ, സി.ടി.ആൻഡ് എം.ആർ.ഐ, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, ആയുർവേദ നഴ്സിംഗ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറ് കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നത്. മണിപ്പൂർ, നാഗാലാൻഡ്, മംഗലാപുരം, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.
ലളിതമായ ഫീസ് ഘടന
ഒരു വർഷത്തെ തിയറി പഠനവും ഒരു വർഷം സംസ്ഥാനത്തിന് പുറത്തെ പ്രമുഖ ആശുപത്രികളിൽ പരിശീലനവുമാണുള്ളത്. ഫീസ് ഘട്ടം ഘട്ടമായി നൽകിയാൽ മതി. പരിശീലന കാലയളവിൽ വർഷം ഒരു ലക്ഷം രൂപവരെ സ്റ്റൈപ്പന്റും ലഭിക്കും.
കൂത്താട്ടുകുളത്ത് ആശുപത്രിയും ആരംഭിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇലഞ്ഞിയിലെ സെന്റ് പീറ്റേഴ്സ് ഹോസ്പിറ്റിൽ ആൻഡ് പാലിയേറ്റീവ് കെയറിൽ 25 കിടക്കകളോടെയാണ് ചികിത്സ. പാലിയേറ്റീവ് മേഖലയിലും സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. സെന്റ് സേവ്യേഴ്സ് സ്കൂളിന്റെ ബ്രാഞ്ചും ഇവിടെ പ്രവർത്തിക്കുന്നു.
കുടുംബം
വിദ്യാർത്ഥികളായ ഫിയോണാ ആൻ സിമ്മി, ഫിൽബർട്ട് മാത്യു സിമ്മി, ഫെലിക്സ് ജോസഫ് സിമ്മി എന്നിവരാണ് മക്കൾ.
ആരോഗ്യ മേഖലയിൽ ജോലിക്കായി കൂടുതൽ ആളുകൾ കടന്നു വരുന്ന കാലം കൂടിയാണിത്. സെന്റ് സേവ്യേഴ്സിൽ വന്നാൽ ജോലിയുറപ്പാണ്. ഉന്നത നിലവാരത്തിലുള്ള ക്ളാസുകളും പരിശീലനവുമാണ് ഞങ്ങളുടെ പ്രത്യേകത""
-സിമ്മി മാത്യു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |