കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതികളുമായി നടത്തിയ ചാറ്റുകളുടെ കൂടുതൽ സ്‌ക്രീൻഷോട്ടുകൾ പുറത്ത്. ആരോപണം ഉയർന്ന് മൂന്നാമത്തെ ദിവസമാണ് കൂടുതൽ ചാറ്റുകൾ പുറത്തുവന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടിൽ ഒന്നിൽ, യുവതിയോട് 'വീട്ടിൽ ആരെങ്കിലുമുണ്ടോ?' എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന് യുവതി മറുപടി നൽകിയതോടെ 'കോണ്ടമില്ല വീട്ടിലേക്ക് വരട്ടെ' എന്ന് രാഹുൽ ചോദിക്കുന്നതും കാണാം. വേണ്ട എന്ന് യുവതി പറഞ്ഞതോടെ രാഹുൽ കോൾ ചെയ്തതാണ് സ്‌ക്രീൻ ഷോട്ടിലുള്ളത്.
രാഹുൽ ലൈംഗിക താൽപര്യത്തോടെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി യുവതികളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിന്റെയും ഇതിനായി മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നതിന്റെയും തെളിവുകളും പുറത്തുവന്നിരുന്നു. ഇതോടൊപ്പം ഒരു ട്രാൻസ് വുമണും രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തന്നെ സമീപിച്ചതെന്ന് ട്രാൻസ് വുമൺ വെളിപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |