കോവളം: ലോകരാജ്യങ്ങൾ അത്ഭുതപ്പെടും വിധത്തിലുള്ള ഒരു ആരോഗ്യനയം കേരളത്തിന് വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. വിമർശിക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നനപ്പുറത്തേക്ക്, എന്താണ് നമ്മുടെ ബദൽ എന്നത് ചർച്ച ചെയ്യാനാണ് യു.ഡി.എഫ് ഹെൽത്ത് കമ്മിഷന് രൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപകടകരമായ സ്ഥിതിയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം മാറിയിരിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ്. പഴയ തഴമ്പിന്റെ ഓർമ്മയിലാണ് എല്ലാത്തിലും കേരളം ഒന്നാമതെന്ന് മേനി പറയുന്നത്. ലോകത്താകെ അദ്ഭുതകരമായ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ സംഭവിക്കുന്നത്. അതിന് അനുസരിച്ചുള്ള മാറ്റം നമ്മുടെ ആരോഗ്യരംഗത്തുമുണ്ടാകമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഫ്രാൻസിസ് ജോർജ് എം.പി, സി.പി ജോൺ, വി.എസ് ശിവകുമാർ, ഡോ. എം.കെ മുനീർ, ജി. ദേവരാജൻ, രാജൻബാബു, എം. വിൻസെന്റ് എം.എൽ.എ, എന്നിവർക്കു പുറമെ ഇരുനൂറ്റി അൻപതിലധികം ആഗോള, ദേശീയ ആരോഗ്യ വിദഗ്ദ്ധർ പങ്കെടുത്തു.
അമേരിക്കയിൽ പ്രവർത്തിക്കുന്ന ആഗോള പ്രശസ്ത കാൻസർ വിദഗ്ധരായ ഡോ.എം.വി.പിള്ള, ഡോ.ജയിം എബ്രഹാം, ഡോ. ഹരി പരമേശ്വരൻ, അമേരിക്കയിലെ ബ്രോവാർഡ് കൗണ്ടി ഹോസ്പിറ്റൽ മേധാവി ഡോ. സുനിൽകുമാർ, ഡോ. നീന എലിസബത്ത്, ഡോ.ജീന ഡിക്രൂസ്, ഡോ. നിർമൽ, കാനഡയിൽ നിന്നും ഡോ.രമേഷ് വർമ, ഇംഗ്ലണ്ടിൽ നിന്നും ഡോ.സന്ദീപ് മാത്യൂസ്, ഡോ.അരുൺ, ഡോ.റജി തര്യൻ അലക്സാണ്ടർ, ബഹറിനിൽ നിന്നും ഡോ. ബാബു രാമചന്ദൻ, ഡോ.റജി, ദുബായിൽ നിന്നും ഡോ.കെ.പി. ഹുസൈൻ, എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ ആരോഗ്യരംഗത്തെ യഥാർത്ഥ സ്ഥിതി യു.ഡി.എഫ് കമ്മിഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ അവതരിപ്പിച്ചു.
ഡോ. എ മാർത്താണ്ഡപിള്ള, ഡോ.സഹദുള്ള, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ ഡോ. രമേഷ്, ഡോ. ശ്രീജിത് എൻ. കുമാർ
സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്, ലോകാരോഗ്യ സംഘടന ഉപദേശകൻ ഡോ. ആർ.വി. അശോകൻ, ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.വി. രാമൻകുട്ടി, ആശാ വർക്കേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് മിനി തുടങ്ങയവർ പങ്കെടുത്ത സെഷനിൽ ഭാവി വെല്ലുവിളികൾ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |