ന്യൂഡൽഹി: കോടതിയിൽ തന്നെ നോക്കി കണ്ണിറുക്കി കാണിച്ച വനിത അഭിഭാഷകർക്ക് അനുകൂല ഉത്തരവ് നൽകിയിട്ടുണ്ടെന്ന സുപ്രീംകോടതി റിട്ടയേർഡ് ജഡ്‌ജി മാർക്കണ്ഡേയ കട്ജുവിന്റെ സാമൂഹിക മാദ്ധ്യമ പോസ്റ്റിനെതിരെ പ്രതിഷേധം. കട്ജു പരസ്യമായി മാപ്പു പറയണമെന്ന് സുപ്രീംകോടതി വിമൻ ലോയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പിന്നാലെ കട്ജു സാമൂഹിക മാദ്ധ്യമത്തിലൂടെ മാപ്പ് പറഞ്ഞു. താൻ തമാശയായി പറഞ്ഞതാണ്. വനിതാ അഭിഭാഷകർ അത് ഗൗരവമായിയെടുത്തു. അവർക്ക് മനോവേദനയുണ്ടാക്കിയെന്ന മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ സംഘടന ആവശ്യപ്പെട്ട പ്രകാരം താൻ മാപ്പു പറയുകയാണെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. വിവാദമായതിനെ തുടർന്ന് പോസ്റ്റ് നീക്കം ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |