ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 24നോ 25നോ നടപ്പാക്കുമെന്ന് സുവിശേഷകൻ ഡോ.കെ.എ. പോൾ സുപ്രീംകോടതിയിൽ അറിയിച്ചു. ഇതുസംബന്ധിച്ച വാർത്തകൾ നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഇക്കാര്യമറിയിച്ചത്. വാർത്തകൾ വിലക്കണമെന്നത് നിമിഷപ്രിയയുടെ അഭ്യർത്ഥനയാണെന്നും പോൾ അവകാശവാദമുന്നയിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിലെ അഡ്വ. കെ.ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതും തടയണം. രണ്ടുപേരും നിരന്തരം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യാജ പ്രസ്‌താവനകൾ നടത്തുന്നുവെന്നും കുറ്രപ്പെടുത്തി. സർക്കാരാണ് സംസാരിക്കേണ്ടത്.
യെമനിൽ സമവായ ശ്രമങ്ങൾ തുടരുകയാണെന്നും വ്യക്തമാക്കി. തുടർന്ന് അറ്രോർണി ജനറൽ ആർ.വെങ്കട്ടരമണിക്ക് നോട്ടീസ് അയയ്ക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 25ന് വീണ്ടും ഹർജി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |