വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ നവി മുംബയ്‌യിൽ, കാര്യവട്ടത്ത് മത്സരങ്ങളില്ല
തിരുവനന്തപുരം : അടുത്തമാസം നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ബംഗ്ളുരുവിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചില മത്സരങ്ങൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള തീരുമാനം ബി.സി.സി.ഐ മാറ്റി. സെമിയടക്കം ബംഗളുരുവിലെ മത്സരങ്ങൾക്കുള്ള വേദി നവി മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയതായി ബി.സി.സി.ഐ അറിയിച്ചു.
മറ്റ് മത്സരവേദികളായ ഗോഹട്ടിയിൽ നിന്നും വിശാഖപട്ടണത്തുനിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലാത്തതിനാൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റേയും പങ്കെടുക്കേണ്ട ടീമുകളുടേയും താത്പര്യക്കുറവാണ് ഗ്രീൻഫീൽഡിന് തിരിച്ചടിയായത്.
കൊതിപ്പിച്ചു, രണ്ടുവട്ടം; പക്ഷേ....
ലോകകപ്പിന് പ്രാഥമികഘട്ടത്തിൽ വേദിയായി പരിഗണിച്ച സ്റ്റേഡിയങ്ങളുടെ പട്ടികയിൽ ഗ്രീൻഫീൽഡുമുണ്ടായിരുന്നു. എന്നാൽ അന്തിമപട്ടികയിൽ ഇടം ലഭിച്ചില്ല. പക്ഷേ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തപശ്ചാത്തലത്തിൽ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ പൊലീസ് സുരക്ഷാ ക്ളിയറൻസ് കിട്ടാതെവന്നതോടെ ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഗ്രീൻഫീൽഡിൽ നടത്താനുള്ള സൗകര്യങ്ങൾ ആരാഞ്ഞിരുന്നു. കെ.സി.എ സമ്മതം മൂളുകയും ചെയ്തിരുന്നു.
എന്നാൽ മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമുകൾക്ക് ഗോഹട്ടിയിൽ നിന്നും വിശാഖപട്ടണത്തുനിന്നുമൊക്കെയുള്ള കണക്ഷൻ ഫ്ളൈറ്റിലേ വരാനാകൂ. അല്ലെങ്കിൽ ചാർട്ടേഡ് വിമാനത്തെ ആശ്രയിക്കേണ്ടിവരും. ഈയിനത്തിൽ മൂന്നുകോടിയോളം രൂപ അധികച്ചെലവ് വരും. ഐ.സി.സിയും മറ്റ് ടീമുകളും ഇത്രയും ചെലവ് വഹിക്കാൻ തയ്യാറായിരുന്നില്ല,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |