
എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ വാഹന ശ്രേണിയിലേക്ക് എത്തുന്ന സിയേറ എസ്.യു.വിയുടെ പ്രത്യേകതകള്‍ അമ്പരപ്പിക്കുന്നതാണ്. മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിയേറ സമാന സ്വഭാവത്തിലുള്ള മോഡലുകളില്‍ കാണാത്ത അത്രയും മികച്ച ഫീച്ചറുകളോടെയാണ് സിയേറയുടെ വരവ്. പ്രീമിയം വാഹനങ്ങളുടെ ഡിസൈനിന് ലഭിക്കുന്ന അംഗീകാരമായ റെഡ് ഡോട്ട് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ വാഹനം എന്ന ഖ്യാതി സ്വന്തമാക്കിയ സിയേറ മൈലേജിന്റെയും വേഗതയുടെയും കാര്യത്തിലും ഞെട്ടിച്ചിരിക്കുകയാണ്.
29.9 കിലോമീറ്റര്‍ മൈലേജാണ് വാഹനത്തിന് 12 മണിക്കൂര്‍ ഓട്ടത്തില്‍ ലഭിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്‍ഡോറിലെ നാട്രാക്സില്‍ നടന്ന 12 മണിക്കൂര്‍ ഡ്രൈവിലാണ് ഈ വാഹനം ഉയര്‍ന്ന ഇന്ധനക്ഷമത നേടിയത്. സിയേറയുടെ ഹൈപ്പീരിയോണ്‍ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് ഈ ഉയര്‍ന്ന മൈലേജ് ലഭിച്ചത്. ഉയര്‍ന്ന മൈലേജ് ഉറപ്പാക്കിയതോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും സിയേറയുടെ പേര് ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിയേറയില്‍ ഉപയോഗിച്ചിരിക്കുന്ന ഹൈപ്പീരിയന്‍ എഞ്ചിന്‍ വികസിപ്പിച്ചെടുത്തത്. മൈലേജ് വര്‍ദ്ധിപ്പിച്ചുവെങ്കിലും വാഹനത്തിന്റെ കരുത്തിനേയോ ഡ്രൈവിംഗ് അനുഭവത്തേയൊ ബാധിക്കാത്ത രീതിയിലാണ് സജ്ജീകരണമെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു.
200 കിലോമീറ്ററില്‍ അധികം വേഗത കൈവരിക്കാനും സിയേറയ്ക്ക് കഴിഞ്ഞു. ഉയര്‍ന്ന വേഗതയും ഇന്ധനക്ഷമതയും പരിശീലനം നേടിയ ഡ്രൈവര്‍മാരുടെയും പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലുമാണ് ലഭിച്ചതെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. വിപണിയില്‍ എത്തിക്കുന്ന സിയേറയുടെ പരമാവധി വേഗത 190 കിലോമീറ്റര്‍ ആയിരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |