തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്ന് സ്വർണവില. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 74,520 രൂപയാണ്. കട്ടി കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 80 രൂപ വർധിച്ച് 7,645 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 5,955 രൂപയും 9 കാരറ്റിന് ഗ്രാമിന് 3,835 രൂപയുമാണ് ഇന്നത്തെ വില. ഓഗസ്റ്റ് എട്ടിനായിരുന്നു സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കാഡ് മറികടന്നത്. പവന് അന്ന് 560 രൂപ വർദ്ധിച്ച് 75,760 രൂപയായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 124 രൂപയാണ്. ഒരു കിലോയക്ക് 1,24000 രൂപയുമാണ്
ജാക്‌സൺ ഹോൾ സിമ്പോസിയത്തിൽ ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസംഗത്തിന് ശേഷം എംസിഎക്‌സിൽ സ്വർണം ശക്തമായ വാങ്ങലിന് സാക്ഷ്യം വഹിച്ചതാണ് ഇപ്പൊഴത്തെ വില കുതിച്ചുയരാൻ കാരണമായത്. ജെറോം നടത്തിയ പ്രസംഗം യുഎസ് ഫെഡ് നിരക്ക് കുറയ്ക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.
2025 സെപ്തംബറിൽ നടക്കുന്ന അടുത്ത യുഎസ് ഫെഡ് മീറ്റിംഗിൽ 25 പോയിന്റ് നിരക്ക് കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിപണിയുടെ പ്രതീക്ഷ. യുഎസ് ഡോളർ നിരക്ക് കുറയുന്നതും എംസിഎക്‌സിൽ നിന്നും അന്താരാഷ്ട്ര വിപണിയിലും സ്വർണം വലിയ തോതിൽ വാങ്ങുന്നതിന് ഇടയാക്കും. ഇതാണ് സ്വർണ വില കുതിച്ചുയരാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |