തൃശൂർ: അയ്യപ്പഭക്ത സംഗമത്തിൽ ഡി.എം.കെ നേതാവും സനാതനധർമ്മ വിരോധിയുമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പങ്കെടുക്കുന്നത് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ ഭക്തരെയും ശബരിമലയിലെ വിശ്വാസങ്ങളെയും തകർക്കാൻ നോക്കിയ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്തസംഗമം നടത്തുന്നത് പ്രഹസനമാണെന്നും തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്റ്റാലിനും മകൻ ഉദയനിധിയും വോട്ടു ബാങ്കുകളെ പ്രീതിപ്പെടുത്താൻ ഹിന്ദുക്കളെയും ഹിന്ദു ധർമ്മത്തെയും അവഹേളിക്കുന്നവരാണ്. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രം മാത്രമാണ് അയ്യപ്പസംഗമമെന്നും രാജീവ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |