കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂവെങ്കിലും ഇന്നും ജനമനസിൽ മായാതെ നിൽക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഹലോ സിനിമയിലെ നായികയെ മലയാളികൾക്ക് അത്രവേഗം മറക്കാൻ സാധിക്കില്ല. പറഞ്ഞുവരുന്നത് പാർവതി മിൽട്ടനെ കുറിച്ചാണ്. നടിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.
ബോഡി ആർട്ട് ചെയ്താണ് പാർവതി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിൽ കമന്റുമായി മലയാളികളും എത്തിയിട്ടുണ്ട്. മോഹൻലാലിന്റെ നായികയായി എത്തിയ പാർവതി തന്നെയാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നു. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിജീവനത്തിന്റെ പ്രതിരൂപം എന്ന ക്യാപ്ഷനിൽ കിന്റ്സുഗി എന്ന ജാപ്പനീസ് കലയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. തകർന്ന മൺപാത്രങ്ങൾ സ്വർണ നൂലിഴകൾ ഉപയോഗിച്ച് വീണ്ടും കൂട്ടിച്ചേർത്ത് നഷ്ടങ്ങളെ വിലയേറിയ ഒന്നാക്കി മാറ്റുന്നതുപോലെ ഇതൊരു അതിജീവനത്തിന്റെ പ്രതിരൂപം ആണെന്നും പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്.
വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പാർവതിയുടെ അരങ്ങേറ്റം. മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് പാർവതി അഭിനയിച്ചത്. തെലുങ്കിൽ നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്താണ് പാർവതി ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ ജനിച്ചുവളർന്ന പാർവതിയുടെ അച്ഛൻ സാം മിൽട്ടൻ ജർമ്മൻകാരനും അമ്മ പ്രീതി സിംഗ് പഞ്ചാബിയുമാണ്. 2013ൽ മുംബയ് സ്വദേശി ഷംസു ലനാനിയെ പാർവതി വിവാഹം ചെയ്തു. കാലിഫോർണിയയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |