കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറിയ യുവാവ് റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു തകർത്തു. അർദ്ധനഗ്നനായ യുവാവിന്റെ പെരുമാറ്റം ലഹരി ഉപയോഗിച്ചിട്ടാണെന്നാണ് ആശുപത്രി ജീവനക്കാർ വ്യക്തമാക്കിയത്. ബഹളം വച്ച യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
'എനിക്കൊരു 500 രൂപ വേണമെന്നും ഷർട്ട് വാങ്ങണമെന്നും പറഞ്ഞ് യുവാവ് ബഹളം വയ്ക്കുകയായിരുന്നു.പിന്നീട് ഒരു വനിതാ ജീവനക്കാരി പണം നൽകാമെന്ന് പറഞ്ഞ് യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയായിട്ടും രോഗികളുടെ തിരക്കുണ്ടായിരുന്ന ആശുപത്രിയിൽ ഈ സംഭവം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |