കൊച്ചി: ഓണക്കാലത്ത് പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി കാർ ദേഖോയുടെ 'ഓട്ടോ ഫെസ്റ്റിൽ അവസരമൊരുങ്ങുന്നു. സെപ്‌തംബർ 30 വരെ നടക്കുന്ന കാർ ദേഖോ ഓട്ടോ ഫെസ്റ്റിൽ മികച്ച വാങ്ങൽ താത്പര്യമാണ് ദൃശ്യമാകുന്നത്. കേരളത്തിലെ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ വാങ്ങാൻ താൽപ്പര്യമേറുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാർ ദേഖോ ഓണം പ്രമേയമായ ഒരു മൈക്രോ സൈറ്റ് ഓട്ടോ ഫെസ്റ്റിനായി ഒരുക്കിയിട്ടുണ്ട്.
പുതിയ വാഹന ലോഞ്ചുകൾക്കായുള്ള പ്രമോഷനുകൾക്കൊപ്പം പരസ്യങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ എന്നിവയിലൂടെ പ്രാദേശിക ഡീലർഷിപ്പുകളെ ഈ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മൊബൈൽ സൗഹൃദപരമായ പ്ലാറ്റ്‌ഫോമിൽ ഇംഗ്ലീഷിലും മലയാളത്തിലും മനസിലാകുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന.
കേരളത്തിലെ ഉപഭോക്താക്കൾക്കായി ഡീലർമാരുമായി ചേർന്ന് മികച്ച അനുഭവവും ഓഫറുകളും ഒരുക്കിയിട്ടുണ്ട്
സുദർശൻ ശർമ്മ
ചീഫ് ബിസിനസ് ഓഫീസർ
കാർ ദേഖോ
ഉപഭോക്താക്കൾക്ക് ആനുകൂല്യ പെരുമഴ
കാറുകൾക്ക് ഉത്സവകാല കിഴിവുകൾ
എക്സ്ചേഞ്ച് ബോണസുകൾ
ക്യാഷ്ബാക്ക് അവസരങ്ങൾ
സ്വർണ നാണയങ്ങൾ
ആക്‌സസറികൾ
അവധിക്കാല പാക്കേജുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |