ഇന്നത്തെ കാലത്ത് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ്പ്കാർട്ട്, മിന്ത്ര എന്നിവയിൽ നിന്നാണ് കൂടുതലാളുകളും സാധനങ്ങൾ വാങ്ങാറുളളത്. തുണിത്തരങ്ങളായാലും ഇലക്ട്രിക് ഉപകരണങ്ങളായാലും ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുകയാണ് പതിവ്. സാധനങ്ങൾ കേടുപാടുകളൊന്നും കൂടാതെ നിങ്ങളുടെ വീട്ടിലെത്തിക്കുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഡെലിവറി ബോയ്സിന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നിങ്ങൾക്കറിയാമോ?
ഇവർക്ക് ഒരു ഓഫീസ് ജോലിയെ പോലെ മാസം തോറും കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നതാണ് രസകരം. അവർ നടത്തുന്ന ഒരോ ഡെലിവറികൾക്കുമാണ് പണം ലഭിക്കുന്നത്. സാധാരണ ഡൽഹി പോലുളള നഗരപ്രദേശങ്ങളിൽ ഒരു ഡെലിവറി ബോയി വിജയകരമായി ഡെലിവറി നടത്തുകയാണെങ്കിൽ ഓരോന്നിനും 12 രൂപ കിട്ടും. അതായത് ഏകദേശം 80 മുതൽ 100 രൂപ വരെയായിരിക്കും. നഗരപ്രദേശങ്ങളിൽ ഡെലിവറി നടത്തുന്നവർക്കാണ് മികച്ച പ്രതിഫലം ലഭിക്കാറുളളത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
അതുപോലെ മിന്ത്രയിൽ ജോലി ചെയ്യുന്ന ഡെലിവറി ബോയ്ക്ക് ഓരോ ഡെലിവറിക്കും 14 രൂപയും ഇൻസെന്റീവായിട്ട് രണ്ട് രൂപയുമാണ് ലഭിക്കുന്നത്. അതായത് ഡൽഹിയിലും നോയിഡയിലും ഡെലിവറി നടത്തുന്നവർക്ക് പ്രതിമാസം 20,000 മുതൽ 40,000 രൂപ വരെ ലഭിക്കും. ഇത് ചില കോർപ്പറേറ്റ് കമ്പനിയിലെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളത്തിന് തുല്യമാണ്. എന്നാൽ അധികം സമയം ഡെലിവറി ജോലി ചെയ്യുന്നവർക്ക് കൂടുതൽ പ്രതിഫലവും ലഭിക്കാറുണ്ട്.
ആമസോണിൽ ഡെലിവറി ബോയിയായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരിശോധനകൾക്കുശേഷം നാല് ദിവസത്തെ പരിശീലന സെഷനിൽ പങ്കെടുക്കണം. അതുപോലെ ആമസോണിലെ ഡെലിവറി പങ്കാളികൾക്ക് അപകട ഇൻഷുറൻസും അനുബന്ധ ആനുകൂല്യങ്ങളും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |