ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് അതിവേഗ റെയിൽ ഇടനാഴികൾ നിർമ്മിക്കാൻ സർക്കാർ തീരുമാനം. ചെന്നൈ, മധുര, കോയമ്പത്തൂർ മേഖലയിലാണ് നിർമ്മാണം. മൂന്ന് പാതകളുടെയും സാദ്ധ്യതാപഠനം തുടരുകയാണ്. ചെന്നൈ- കാഞ്ചീപുരം- വെല്ലൂർ പാതയാകും ആദ്യം നിർമ്മിക്കുക. ഡൽഹി- മീററ്റ് പാത നിർമ്മാണം വിജയിച്ചതോടെയാണ് തമിഴ്നാടും അതിവേഗ പാത നിമ്മാണത്തിലേക്ക് കടക്കുന്നത്.
വെല്ലൂർ, കാഞ്ചീപുരം ജില്ലകളിൽ നിന്ന് പ്രതിദിനം പതിനായിരം പേരാണ് ചെന്നൈയിലേക്ക് വരുന്നത്. ബസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി മണിക്കൂറുകൾ യാത്ര വേണം. ചെന്നൈ കാഞ്ചീപുരം റോഡിൽ ഗതാഗത കുരുക്കും പതിവാണ്. ചെന്നൈയിൽ നിന്ന് 140 കിലോമീറ്ററുള്ള വെല്ലൂരിലേക്ക് കാഞ്ചീപുരം വഴിയാണ് അതിവേഗ പാത നിർമ്മിക്കുക. മെട്രോ ട്രെയിനുകളെക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ആർ.ആർ.ടി.എസിനു കഴിയും.
ശരാശരി വേഗത
160 കിലോമീറ്റർ
ട്രെയിനിന്റെ ശരാശരി വേഗത 160 കിലോമീറ്റർ
പരമാവധി വേഗത 180 കിലോമീറ്റർ/മണിക്കൂർ
യാത്രാ സമയം പകുതിയായി കുറയും
കാഞ്ചീപുരത്ത് നിന്ന് ചെന്നൈയിലേക്ക് യാത്രാ സമയം 25 മിനിട്ട്
വെല്ലൂരിൽ നിന്ന് 45 മിനിട്ട്
പരീക്ഷണയോട്ടം
വിജയം
ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പാതയായ ഡൽഹി- മീററ്റ് റൂട്ടിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. നമോ ഭാരത് ട്രെയിനുകൾ മണിക്കൂറിൽ 160 കിലോമീറ്റർ എന്ന പരമാവധി പ്രവർത്തന വേഗതയിലും, മീററ്റ് മെട്രോ ട്രെയിനുകൾ സമാന്തരമായും ഓടി. ഇന്ത്യയിൽ ആദ്യമായാണ് അതിവേഗ പ്രാദേശിക ട്രെയിനുകളുമായി പങ്കിട്ട അടിസ്ഥാന സൗകര്യങ്ങളിൽ പ്രാദേശിക മെട്രോ സർവീസുകൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |