ആലപ്പുഴ: ആലപ്പുഴ - ധൻബാദ് എക്‌സ്‌പ്രസിലെ ബ്രേക്കിംഗ് സിസ്റ്റത്തിൽ നിന്ന് പുക ഉയർന്നു. ഇന്ന് രാവിലെ ആറുമണിക്കാണ് ട്രെയിൻ ആലപ്പുഴയിൽ നിന്ന് യാത്രതിരിച്ചത്. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. തുടർന്ന് ട്രെയിൻ നിർത്തിയിട്ട് പ്രശ്നം പരിഹരിച്ച ശേഷമാണ് യാത്ര തുടർന്നത്.
ട്രെയിനിലെ പാൻട്രി കാറിന്റെ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയരുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബ്രേക്കിന്റെ റബ്ബർ ബുഷിൽ നിന്നാണ് പുക ഉയർന്നതെന്ന് അധികൃതർ കണ്ടെത്തി. വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയാണെന്ന് കരുതിയെന്ന് യാത്രക്കാർ പറയുന്നു. തകരാർ പരിഹരിച്ചശേഷം 40 മിനിറ്റോളം വെെകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |