തിരുവനന്തപുരം: കണ്ണൂർ, ആറളം ഡിവിഷനുകളിലെ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ആറളം വന്യജീവി സങ്കേതത്തിലെ വളയംചാലിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
മിഷൻ ഫെൻസിംഗിന്റെ ഭാഗമായി നിർമ്മിച്ച 6.3 കിലോമീറ്റർ തൂക്കവേലി, ജീവനക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ബാരക്കുകൾ എന്നിവ ഉദ്ഘാടനം ചെയ്യും. വന്യജീവി സംഘർഷം ആവർത്തിക്കുന്ന പഞ്ചായത്തുകളിൽ രൂപീകരിച്ച സന്നദ്ധ പ്രാഥമിക പ്രതികരണ (പി.ആർ.ടി) സേനാംഗങ്ങൾക്കുള്ള പരിശീലനത്തിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |