മലപ്പുറം: ഓണം കൂടാൻ നാട്ടിലെത്തുന്ന മലയാളികളെ കൊള്ളയടിക്കാൻ ടിക്കറ്റിന്
സാധാരണ നിരക്കിന്റെ മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച് അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ. സെപ്തംബർ രണ്ട് മുതൽ നാല് വരെ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടുകളിലേക്കാണിത്. കെ.എസ്.ആർ.ടി.സി, ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും മുതലാക്കുന്നു.
ബംഗളൂരു - തിരുവനന്തപുരം എ.സി സ്ലീപ്പറിന് 3,300 - 4,500 രൂപയാണ് വാങ്ങുന്നത്. സാധാരണ ഇത് 1,400-1,950 രൂപയായിരുന്നു. 900- 1,000 രൂപയുടെ എ.സി സെമി സ്ലീപ്പറിനിപ്പോൾ 2,000 രൂപ. ഫ്ളെക്സി നിരക്കിന്റെ മറവിൽ ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സിയും വർദ്ധിപ്പിച്ചു. ബംഗളൂരു- എറണാകുളം റൂട്ടിൽ എ.സി മൾട്ടി ആക്സിൽ നിരക്ക് 1,380ൽ നിന്ന് 1,770 രൂപയാക്കി. സൂപ്പർ ഡീലക്സ് എയർബസിന് 800- 950 രൂപയിൽ നിന്ന് 1,380 രൂപയാക്കി.
ട്രെയിനിലും
ടിക്കറ്റില്ല
കെ.എസ്.ആർ.ടി.സി ഈ മാസം 29 മുതൽ സെപ്തംബർ 15 വരെ ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും 22 അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും തിരുവോണത്തോടനുബന്ധിച്ച് ടിക്കറ്റില്ല. ബംഗളൂരു, ചെന്നൈ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ട്രെയിലും ടിക്കറ്റില്ല. ഉയർന്ന നിരക്കുള്ള തത്ക്കാൽ ടിക്കറ്റുകളുണ്ട്.
റൂട്ട് ....................................... ഓണം നിരക്ക്.....................സാധാരണ നിരക്ക്
( സ്വകാര്യ ബസുകളിൽ സെപ്തംബർ മൂന്നിലെ നിരക്ക്)
ബംഗളൂരു-തിരുവനന്തപുരം
എ.സി സ്ലീപ്പർ........................... 3,300-4,500.................................. 1400-1950
നോൺ എ.സി സ്ലീപ്പർ............. 1,900-2,000.................................... 900 -1,000
ബംഗളൂരു-കൊച്ചി
എ.സി സ്ലീപ്പർ........................ 3,200-3,600..................................1,300-1,600
നോൺ എ.സി സ്ലീപ്പർ.......... 1,800-2,000................................. 800-1,000
ബംഗളൂരു-കോഴിക്കോട്
എ.സി സ്ലീപ്പർ........................ 2,000-2,300 ..................................900-1,100
നോൺ എ.സി സ്ലീപ്പർ...........1,700-1,800 ....................................700-800
ചെന്നൈ-തിരുവനന്തപുരം
എ.സി സ്ലീപ്പർ...........................3,300-4,000 .................................... 1,700-1,900
നോൺ എ.സി സ്ലീപ്പർ............. 1,700 ............................................... 1,100
ചെന്നൈ-കൊച്ചി
എ.സി സ്ലീപ്പർ.......................... 3,000-3,700 .....................................1600-1800
നോൺ എ.സി സ്ലീപ്പർ ...........19,00-2,000 ......................................... 950
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |