അഡൽട്ട് കണ്ടന്റ് ക്രീയേറ്റിംഗ് പ്ലാറ്റ്‌ഫോമായ ഓൺലി ഫാൻസ് ക്രീയേറ്റർ ലില്ലി ഫിലിപ്പിനോട് അഭ്യർത്ഥനയുമായി മാതാപിതാക്കൾ. ഇരുപത്തിനാലുകാരിയായ ലില്ലിയോട് ഓൺലി ഫാൻസ് കരിയർ അവസാനിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ അഭ്യർത്ഥന.
ഒരുദിവസം 100 പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടാണ് ലില്ലി ഫിലിപ്‌സ് ശ്രദ്ധ നേടിയത്. ദിവസം 1000 പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ട് റെക്കാർഡ് തകർക്കുമെന്ന് ലില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മാതാപിതാക്കളുടെ അഭ്യർത്ഥന എത്തിയിരിക്കുന്നത്.
'അവൾ ഓൺലി ഫാൻസിൽ വീഡിയോ ചെയ്യുന്നുണ്ടെന്ന് വർഷങ്ങളായി ഞങ്ങൾക്കറിയാം, അത് നീന്തൽ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ധരിച്ച് പോസ് ചെയ്യുന്നതാണെന്ന് ഞാൻ കരുതി. ഞങ്ങൾ അതിനോട് വളരെ തുറന്ന സമീപനമാണ് സ്വീകരിച്ചത്, പക്ഷേ അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു. അവൾ ആ ജോലി വേണ്ടെന്നുവയ്ക്കാൻ എന്തും ചെയ്യാൻ തയ്യാറാണ്. മകൾക്കെതിരെ ഭീഷണി സന്ദേശങ്ങൾ വരുന്നു. അവൾ സുരക്ഷിതയായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പണമാണ് വേണ്ടതെങ്കിൽ വീട് വിൽക്കാനും തയ്യാറാണ്.'- ലില്ലിയുടെ മാതാപിതാക്കൾ പറഞ്ഞു.
മാതാപിതാക്കളുടെ വികാരം മനസിലാക്കുന്നുവെന്നും അവരുടെ വാക്കുകൾ ബഹുമാനിക്കുന്നെന്നും ലില്ലി പ്രതികരിച്ചു. എന്നാൽ താൻ ജോലി നിർത്താൻ തയ്യാറല്ലെന്നും അവർ വ്യക്തമാക്കി. ഈ ജോലി അപമാനമല്ല. മൾട്ടി മില്യണറായി. ആഗ്രഹിച്ചപോലെ ജീവിക്കാനാകുന്നുണ്ടെന്നും ലില്ലി കൂട്ടിച്ചേർത്തു. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഉപേക്ഷിച്ചാണ് ലില്ലി അഡൾട്ട് ഫിലിം ഇൻഡസ്‌ട്രിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |