വാനമ്പാടി എന്ന ജനപ്രിയ സീരിയലിന്റെ സംവിധായകൻ ആദിത്യനായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യ രോണു ചന്ദ്രൻ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തനിക്കും ആദിത്യനുമിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും അത് ചിലർ മുതലെടുത്തുവെന്നുമായിരുന്നു രോണുവിന്റെ വെളിപ്പെടുത്തൽ.
വാനമ്പാടിയിലെ നായികയായ സുചിത്ര നായർ വന്നതോടെയാണ് ജീവിതത്തിൽ പ്രശ്നമുണ്ടായതെന്നും രോണു ആരോപിച്ചിരുന്നു. ഇപ്പോഴിതാ ആദിത്യന്റെ സ്വഭാവത്തെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് തുറന്നുപറഞ്ഞിരിക്കുകയാണ് വാനമ്പാടിയിൽ വില്ലത്തിയായെത്തിയ പ്രിയ മേനോൻ.
'മരിച്ചുപോയെന്നുകരുതി അയാളെക്കുറിച്ച് എനിക്ക് നല്ലത് പറയാൻ പറ്റുന്നില്ല. ഒരു ടെക്നീഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണ്. ഉറക്കമില്ല, എല്ലാവരെക്കാളും നേരത്തെ വന്ന് സ്‌റ്റോറി എഴുതുന്നുണ്ടാകും. വർക്കിൽ പെർഫെക്ടാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ബഹുമാനിക്കില്ല. അത്രമാത്രം ട്രോമയിലൂടെ കടന്നുപോയി. എന്നെ സെറ്റിൽ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആരുമായും മിണ്ടാൻ പാടില്ല. കുറേക്കാര്യങ്ങൾ നടന്നിട്ടുണ്ട്.
മറ്റ് സ്ത്രീകൾക്ക് സെറ്റിൽ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോയെന്ന് അവരോട് തന്നെ ചോദിക്കണം. സംവിധായകൻ വളരെ മോശം ആളായിരുന്നു. അയാളുടെ കൂടെ വർക്ക് ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരുന്നു. പറയാൻ പറ്റാത്ത അത്രയും ഫേസ് ചെയ്തിട്ടുണ്ട്.
ഒരു നോ പറഞ്ഞതുകൊണ്ടാണ് അത്രയും അനുഭവിച്ചത്. നോ പറഞ്ഞുകഴിഞ്ഞാൽ ആര് സപ്പോർട്ട് ചെയ്യും? ഒരാളും കാണില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ അവിടെയൊരു മാറ്റം വരും. ഒരു പെണ്ണിനെ പെണ്ണ് തന്നെ സഹായിക്കണം. ഒരു പെണ്ണിനെ ഏറ്റവും ദ്രോഹിക്കുന്നത് മറ്റൊരു സ്ത്രീയാണ്.
ആ സ്ത്രീ ആരാണെന്ന് ആ സീരിയലിന്റെ ലൊക്കേഷനിലുണ്ടായിരുന്ന കുട്ടികൾ വരെ പറഞ്ഞുതരും. പക്ഷേ എല്ലാത്തിന്റെയും പിന്നിൽ ഈയൊരാളായിരുന്നു. പക്ഷേ ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ് നന്നായാൽ ഒരു പ്രശ്നവുമുണ്ടാകില്ല. ശരിക്കും കുറേ ഫേസ് ചെയ്തു. ആ സീരിയലിൽ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞ് വീട്ടിൽ ഫുൾ സപ്പോർട്ടായിരുന്നു. ഇതുകൊണ്ടല്ല ഞാൻ ജീവിക്കുന്നത്. പക്ഷേ ഒരാൾ കാരണം തോറ്റ് ഓടാൻ പറ്റുമോ.
രോണു ഒന്നും പറഞ്ഞിട്ടില്ല. രോണു മക്കളെയോർത്ത്, മരിച്ചുപോയ അയാളെയോർത്ത് ഒന്നും പറഞ്ഞിട്ടില്ല. ഞാൻ അവരെ ബഹുമാനിക്കുന്നു. അവരുടെ കുട്ടികൾക്ക് വേണ്ടി മരിച്ചുപോയ ആൾക്ക് വേണ്ടി മിണ്ടാണ്ടിരിക്കുന്നു. അത് ഭാര്യയാണ്. എനിക്ക് അയാൾ ആരുമല്ല. ഡയറക്ടർ ചെയറിലിരിക്കുമ്പോൾ ഞാൻ അയാളെ ബഹുമാനിക്കുന്നു. ഒരു മനുഷ്യനെന്ന നിലയിൽ വളരെ മോശമാണ്. '- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |