ചെന്നൈ: ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിൻ മസ്റ്റീരിയോ ആർ. അശ്വിൻ. ഇന്നലെ തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് ഐ.പി.എൽ നിറുത്തുകയാണെന്ന് 38 കാരനായ അശ്വിൻ പ്രഖ്യാപിച്ചത്. അതേ സമയം ഇന്ത്യയ്ക്ക് പുറത്തുള്ള ട്വൻ്റി-20 ലീഗുകളിൽ കളിക്കാനാണ് അശ്വിൻ ഐ.പി.എൽ അവസാനിപ്പിച്ചതെന്നാണ് വിവരം. വിദേശേ ലീഗുകളിൽ കളിക്കുന്നത് സംബന്ധിച്ചുള്ള സൂചനയും അശ്വിൻ നൽകിയിട്ടുണ്ട്.
2024 ആഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ ചെന്നെ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന അശ്വിനെ കൈമാറ്റം ചെയ്യാൻ ക്ലബ് ശ്രമം തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ സജീവമായ ഘട്ടത്താണ് ഐ.പി.എല്ലിൽ നിന്ന് അശ്വിൻ്റെ അപ്രതീക്ഷിത വിരമിക്കൽ.
2025 സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നെ സ്വന്തമാക്കിയത്. 9 മത്സരങ്ങിൽ കളിച്ച താരത്തിന് 7 വിക്കറ്റും 33 റൺസുമാന് നേടാനായുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |