ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. സുധയെ ഡൽഹി ഹൈക്കോടതിയിലേക്കും, മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജെ. നിഷാബാനുവിനെ കേരളത്തിലേക്കും സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. വിവിധ ഹൈക്കോടതികളിലെ 14 ജഡ്‌ജിമാരെ സ്ഥലം മാറ്റാനാണ് ശുപാർശ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സുധ ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്രം ആവശ്യപ്പെട്ടെന്നാണ് സൂചന. മകൻ ഡൽഹിയിലാണ്. നാഗർകോവിൽ സ്വദേശിയാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജി ജെ. നിഷാബാനു. 1990 നവംബറിൽ അഭിഭാഷകയായി പ്രാക്‌ടീസാരംഭിച്ചു. 2016 ഒക്ടോബർ അഞ്ചിനാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായത്.
അരുൺ മോൻഗ വന്നിട്ട് ഒരു മാസം
ജസ്റ്റിസ് അരുൺ മോൻഗ ജൂലായ് 21നാണ് ഡൽഹി ഹൈക്കോടതിയിൽ ജഡ്‌ജിയായി ചുമതലയേറ്രത്. ഒരു മാസം പിന്നിടുന്നതിനിടെയാണ് രാജസ്ഥാൻ ഹൈക്കോടതിയിലേക്കുതന്നെ മടക്കി അയയ്ക്കുന്നത്. കേരളത്തിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |