അഞ്ചൽ: ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനായി അഞ്ചൽ സെന്റ് ജോർജ് സെൻട്രൽ സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. മജീഷ്യൻ സാമ്രാജിന്റെ 'വിമുക്തി മന്ത്ര' എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് നടത്തിയത്. സംസ്ഥാന സർക്കാരും പത്തനാപുരം ഗാന്ധിഭവനും ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ സാമ്രാജ് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധിഭവൻ സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ, കോർഡിനേറ്റർ സോമൻ പിള്ള, പ്രിൻസിപ്പൽ ലീന അലക്സ്, വൈസ് പ്രിൻസിപ്പൽ സുജ ജംനാദാസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. സ്കൂളിലെ നല്ലപാഠം അദ്ധ്യാപക കോർഡിനേറ്റർമാരായ എം.എസ്.അഭിജിത്ത് , വത്സലകുമാരി, വിദ്യാർത്ഥി പ്രതിനിധികളായ അദ്വൈത് പ്രകാശ്, എസ്. അൻവിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |