കൊല്ലം: ജലഗതാഗത വകുപ്പിന്റെ ടൂറിസ്റ്റ് ബോട്ട് സർവീസായ സീ അഷ്ടമുടി ബോട്ട് വെള്ളിയാഴ്‌ച സർവീസ് തുടങ്ങി. ഈവനിംഗ് സർവീസിന്റെ ഫ്ളാഗ് ഒഫ് ഇന്നലെ എം.മുകേഷ് എം.എൽ.എ നിർവഹിച്ചു. ഓണത്തോട് അനുബന്ധിച്ച് രാവിലെ 10.30 മുതൽ 3.30 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയും രണ്ട് ട്രിപ്പുകളാണ് ഉണ്ടാവുക. താഴത്തെ നിലയിൽ 400 രൂപയും മുകളിലത്തെ നിലയിൽ 500 രൂപയുമാണ് ടിക്കറ്റ് ചാർജ്. കുടുംബശ്രീയുടെ ഫുഡ് കൗണ്ടറും ബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |