മുഹമ്മ : മുഹമ്മ സർവ്വീസ് സഹകരണ ബാങ്ക് 1670ന്റെ നേതൃത്വത്തിൽ കെ.ദാസ് അവാർഡ് വിതരണസമ്മേളനം സംഘടിപ്പിച്ചു.
കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.കെ.മംഗളാനന്ദൻ അദ്ധ്യക്ഷനായി. അഡ്വ.പി.ആർ.ഷോളി മുഖ്യപ്രഭാഷണം നടത്തി. സഹകരണ രജിസ്ട്രാർ വി. ഷൈനി ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
യാത്രാസമ്പാദ്യപദ്ധതിയുടെ ഉദ്ഘാടനം അരവിന്ദാക്ഷ പണിക്കരിൽ നിന്ന് ആദ്യനിക്ഷേപം സ്വീകരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവ്വഹിച്ചു. സി.എസ്.സുനിൽകുമാർ സ്വാഗതവും ഒ.എ. ആഘോഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |