ടോക്കിയോ:ഗുരുവിന്റെ വിശ്വദർശനം ലോകമെങ്ങും എത്തിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെയും മുംബയ് ശ്രീനാരായണ മന്ദിര സമിതിയുടെയും നേതൃത്വത്തിൽ ജപ്പാനിലേക്ക് ത്രിശാന്തി സാധനാപഠന സർവ്വമത പ്രാർത്ഥനാ യാത്ര നടത്തി.
ഗുരുദേവന്റെ ശിഷ്യരിൽ പ്രമുഖനായിരുന്ന കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമത്തിന്റെ സ്ഥാപകൻ ഗോവിന്ദാനന്ദ സ്വാമികൾ 1917 ൽ ജപ്പാനിലെ യോക്കോ ഹാമ സന്ദർശിക്കുകയും ജപ്പാനീസ് കുട്ടികളുമായി ഭാരതത്തിന്റെ സംസ്കാരത്തെയും ജപ്പാൻ സംസ്കാരത്തെയും കോർത്തിണക്കി കൊണ്ടുള്ള പ്രഭാഷണ പരമ്പര നടത്തുകയും ചെയ്തതിന്റെ സ്മരണ നിലനിറുത്തിയാണ് യാത്രാ സംഘം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത്.
ചടങ്ങുകൾക്ക് സ്വാമി ഗുരു പ്രസാദ് നേതൃത്വം നൽകി. മുംബൈ ശ്രീനാരായണ മന്ദിര സമിതി പ്രസിഡന്റ് എം.ഐ.ദാമോദരൻ, വൈസ് ചെയർമാൻ സുരേന്ദ്രൻ ചന്ദ്രബാബു , യു,എ,ഇ മാതൃസഭ ചെയർപേഴ്സൺ അജിത രാജൻ,അൽ അമാനി ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി രാജൻ, ,ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക ഡയറക്ടർ ബോർഡ് അംഗം ശ്രീനിവാസൻ ,പ്രേമി ശ്രീനിവാസൻ, ലീല രാജൻകുട്ടി , രാജേഷ് രാജൻകുട്ടി ,ഗുരുധർമ്മ പ്രചാരണ സഭ എറണാകുളം ജില്ലാ പ്രസിഡന്റ് ബാബുരാജൻ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡി.വിശ്വംഭരൻ, ശശിധരൻ, സുരേഷ് ചന്ദ് , ഭാസി വർക്കല ,സനൽകുമാർ.ഡി, സജി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി .
ക്യാപ്ഷൻ: ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെയും മുംബയ് ശ്രീനാരായണ മന്ദിര സമിതിയുടെയും നേതൃത്വത്തിൽ ജപ്പാനിലേക്ക് ത്രിശാന്തി സാധനാപഠന സർവ്വമത പ്രാർത്ഥനാ യാത്രയിൽ പങ്കെടുത്തവർ സ്വാമി ഗുരുപ്രസാദിനൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |