മെൽബൺ: ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു ധ്യാനിച്ചും, ബുദ്ധിയിൽ ഗുരുദേവന്റെ ഏകലോകദർശനം നിറച്ചും , ഗുരുദർശനം പ്രവർത്തികമാക്കിയുമുള്ള ജീവിതം നയിക്കാൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആഹ്വാനം ചെയ്തു .ആസ്ട്രേലിയയിലെ ശ്രീനാരായണ ഗുരു മിഷൻ കേന്ദ്രത്തിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്നപ്രാർത്ഥനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു തുടങ്ങിയ ജഗത് ഗുരുക്കന്മാരെ എപ്രകാരമാണോ ലോകം ആരാധിക്കുന്നത് ആ പാരമ്പര്യത്തിൽ അവതരിച്ച ശ്രീനാരായണ ഗുരുദേവനെയും നാം ആരാധിക്കണം.. . വിക്ടോറിയൻ പാർലമെന്റിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നതിൽ ഉത്സാഹിയായി നിന്ന് പ്രവർത്തിച്ച ഗവ. അഡ്വൈസർ കൂടിയായ ഫിന്നി മാത്യൂ , അനിൽ ആന്ധ്രാപ്രദേശ് എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിച്ചു . ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി,സ്വാമി വീരേശ്വരാനന്ദ, മങ്ങാട് ബാലചന്ദ്രൻ, അജയകുമാർ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു. എല്ലാ സന്യാസിമാർക്കും ശ്രീനാരായണ ഗുരു മിഷൻ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സന്യാസി സംഘം ഇന്ന് ശിവഗിരിയിൽ തിരിച്ചെത്തും.
മെൽബണിൽ
അഫിലിയേഷൻ സെന്റർ
ഗുരുധർമ്മ പ്രചരണ സഭയുടെ യൂണിറ്റുകളും, മഠത്തിന്റെ അഫിലിയേഷൻ സെന്ററും മെൽബണിൽ സ്ഥാപിക്കുന്നതിന് തീരുമാനിച്ചതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു.ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ മുഴുവൻ സഹകരണത്തോടെ ശ്രീനാരായണ പഠന ദിവ്യപ്രബോധനം മെൽബണിൽ നടത്തും..ശിവഗിരി തീർത്ഥാടനത്തിന് മെൽബണിൽ നിന്നും ഒരു സംഘം ശിവഗിരിയിൽ എത്തിച്ചേരും.
ഫോട്ടോ: ആസ്ട്രേലിയയിൽ ലോകമത പാർലമെന്റിൽ പങ്കെടുത്തു മടങ്ങുന്ന ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും സംഘാംഗങ്ങളുമായ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ , സ്വാമി വിശാലാനന്ദ,സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി,സ്വാമി വീരേശ്വരാനന്ദ സ്വാമി,മങ്ങാട് ബാലചന്ദ്രൻ, സജീവൻ ശാന്തി, അജയകുമാർ.എസ്. കരുനാഗപ്പള്ളി തുടങ്ങിയവർ മെൽബൺ ടുല്ലാമറിൻ വിമാന താവളത്തിൽ എത്തിച്ചേർന്നപ്പോൾ. ഫിന്നി മാത്യൂ , അനിൽ ആന്ധ്രാപ്രദേശ് എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |