തിരുവനന്തപുരം: സ്വർണ വ്യാപാര മേഖലയിലെ ജി.എസ്.ടി റെയ്ഡ് ഓണക്കച്ചവടം തടസ്സപ്പെടുത്തുന്നതാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽനാസർ എന്നിവർ ആരോപിച്ചു. വിലവർദ്ധന വ്യാപാരത്തെ ബാധിക്കുന്നതിനിടെയാണ് ഈ നടപടി.
പുതിയ സ്വർണ കടകളിൽ പോലും റെയ്ഡ് നടത്തി അപമാനിക്കുകയാണ്. പരിശോധിച്ച സ്ഥാപനങ്ങളിൽ നാമമാത്രമായ അധിക സ്വർണം മാത്രമാണ് കണ്ടെത്തിയത്. ഇരുന്നൂറോളം ഉദ്യോഗസ്ഥർ ആഘോഷമായി പങ്കെടുത്ത പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ കൃത്യമായ കണക്ക് സഹിതം വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
രണ്ടുകോടിയുടെ നികുതി വെട്ടിപ്പെന്ന് ജി.എസ്.ടി.വകുപ്പ്
തിരുവനന്തപുരം: തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലെ റെയ്ഡിൽ രണ്ട് കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് ജി.എസ്.ടി വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.ചൊവ്വ,ബുധൻ ദിവസങ്ങളിലായി 16 ജുവലറി ഉടമകളുടെ 42 നിർമ്മാണകേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. കണക്കിൽപെടാത്ത 36കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയെന്നും അവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |