ലാപ്പ്ടോപ്പുകളുടെ പർച്ചേസ് ഓർഡർ കൈമാറി
കൊച്ചി: കെൽട്രോൺ ഉത്പന്നങ്ങളും സേവനങ്ങളും ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലും ലഭ്യമാകും. കൊച്ചിയിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവും സിംബാബ്‌വെ വ്യവസായ വാണിജ്യ സഹമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദിയും കെൽട്രോണിന്റെ ലാപ് ടോപ്പുകളുടെ (കോക്കോണിക്‌സ്) പർച്ചേസ് ഓർഡർ കൈമാറി. മറ്റ് ഉത്പന്നങ്ങളായ ട്രാഫിക് ലൈറ്റുകൾ, സോളാർ സംവിധാനങ്ങൾ, വിജ്ഞാന സേവനങ്ങൾ തുടങ്ങിയവയും സിംബാബ്‌വെയിൽ ലഭ്യമാക്കും.
കെൽട്രോണും സിംബാബ്‌വെയും തമ്മിൽ സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും
ആദ്യ ഘട്ടത്തിൽ 3,000 ലാപ്‌ടോപ്പുകൾ കെൽട്രോൺ കൈമാറുമെന്നും പി. രാജീവ് പറഞ്ഞു. സിംബാബ്‌വെയിൽ നൈപുണ്യ വികസന കേന്ദ്രവും നോളജ് ഷെയറിംഗ് സെന്ററും അസംബ്ലിംഗ് യൂണിറ്റും സ്ഥാപിക്കാനും കെൽട്രോൺ തയ്യാറാണ്.
പരസ്പര സഹകരണത്തിന്റെ തുടക്കമാണിതെന്ന് രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പറഞ്ഞു. സിംബാബ്‌വെ ട്രേഡ് കമ്മിഷണർ ബൈജു മോഹൻകുമാർ, കെൽട്രോൺ മാനേജിംഗ് ഡയറക്‌ടർ ശ്രീകുമാർ നായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |