ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകൾ അഞ്ച് വർഷത്തിനിടെ 3,18,324 കോടി രൂപയുടെ കോർപറേറ്റ് കടം എഴുതി തള്ളിയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി .2020 മുതൽ കോർപ്പറേറ്റുകൾക്ക് നൽകുന്ന 'ഹെയർ കട്ട് ' ഇളവുകൾക്കു പുറമെയാണ് ഇത്രയും തുക എഴുതി തള്ളിയത്. കൂടാതെ നികുതി ഇൻസെന്റീവായി 4,53,327 കോടി രൂപയും കോർപറേറ്റുകൾക്ക് നൽകി.(2020- 21ൽ 75,218 കോടി, 2023-24ൽ 98,999 കോടി).
രാജ്യസഭയിൽ എ.എ. റഹീം എം.പിക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സ ആവശ്യങ്ങൾക്കും വായ്‌പയെടുക്കുന്ന തുച്ഛമായ തുക തിരിച്ചടക്കാൻ സാധിക്കാതെ ആത്മഹത്യ ചെയ്യുന്ന സാധാരണക്കാരുടെ എണ്ണം വർദ്ധിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെന്ന് റഹീം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |