കാഴ്ചക്കാർക്ക് കൗതുകം പകരാൻ മിണ്ടാപ്രാണികളെ ബലിയാടാക്കേണ്ടതുണ്ടോ? ഒട്ടകങ്ങളുടെ ജീവിതസാഹചര്യത്തിന് യോജിച്ചതല്ല കേരളമെങ്കിലും സഫാരിക്കായി കടപ്പുറങ്ങളിൽ ഇവയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. കോഴിക്കോട് ഭട്ട് റോഡ് ബീച്ചിൽ സഫാരിക്കായി ഉപയോഗിക്കുന്ന ഒട്ടകങ്ങളിൽ ഒന്നിന്റെ പരിക്കുപറ്റി വികൃതമായ മുഖമാണിത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള ബദ്ദപ്പാടാണതൊക്കെയെങ്കിൽ ആ ഒട്ടകങ്ങളെ സ്നേഹം നൽകിയില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |