ലക്കിടി: താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ശാസ്ത്രീയ പരിശോധനകൾ നടത്തും. ശനിയാഴ്ച മണ്ണടിച്ചിൽ ഉണ്ടായ ഭാഗത്ത് നിരീക്ഷണം നടത്തി റവന്യൂ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചു. കാലാവസ്ഥ അനുകൂലമായാൽ മൾട്ടി ആക്സിൽ വാഹനങ്ങളും കടത്തിവിടും. മഴ ശക്തിപ്പെടുമ്പോൾ മുന്നറിയിപ്പില്ലാതെ ഗതാഗതം നിയന്ത്രിക്കാൻ ജില്ലാ കളക്ടർമാരുടെ സംയുക്തയോഗത്തിൽ തീരുമാനിച്ചിരുന്നു. ഇന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കേളുവും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |