തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ജൈവ രസതന്ത്ര ശാസ്ത്രജ്ഞനും മോളികുലാർ ബയോളജിസ്റ്റുമായ പ്രൊഫ.പി.ബലറാം 38-ാമത് കേരള സയൻസ് കോൺഗ്രസ് അദ്ധ്യക്ഷനാകും. 2026 ജനുവരി അവസാനവാരത്തിൽ കൊച്ചിയിലാണ് പരിപാടി. പ്രോട്ടീൻ കെമിസ്ട്രി, മോളികുലാർ ബയോഫിസിക്സ്, ബയോഓർഗാനിക് കെമിസ്ട്രി മേഖലകളിലെ ഗവേഷണങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ പ്രൊഫ.ബലറാം അംഗീകാരം നേടിയിട്ടുണ്ട്. 2005 മുതൽ 2014 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു ഡയറക്ടറായി പ്രവർത്തിച്ചു. നിലവിൽ ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിലെ ചെയർഡ് പ്രൊഫസറാണ്. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൺവയോൺമെന്റാണ് സയൻസ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, യുവഗവേഷകരുടെയും വിദ്യാർത്ഥികളുടെയും അവതരണങ്ങൾ, അക്കാഡമിക് – ഇൻഡസ്ട്രി സംവാദങ്ങൾ, ദേശീയ സയൻസ് മീറ്റ്, ദേശീയ എക്സ്പോ എന്നിവ നടക്കുമെന്ന് കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി ഡോ. എ.സാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |