തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ എതിർക്കുന്നവർ ശബരിമലയുടെ
വികസനത്തെയാണ് എതിർക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.സംഗമത്തിൽ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയക്കാരായല്ല, ജന പ്രതിനിധികളായാണ് പങ്കെടുക്കുന്നതെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു.
വജ്ര ജൂബിലിയുടെ ഭാഗമായി ദേവസ്വം ബോർഡ് അവതരിപ്പിച്ച ആശയമാണ് ആഗോള അയ്യപ്പ സംഗമം. ഇത് സർക്കാരിന്റെ പരിപാടിയാണെന്ന പ്രചാരണം തെറ്റാണ്. ഇത്രയും വലിയൊരു സംഗമം സർക്കാരിന്റെ സഹായമില്ലാതെ നടത്താനാവില്ല. അതിനാലാണ് സർക്കാർ സഹായം ഉറപ്പാക്കിയത്.തത്വമസി എന്ന മാനവ സൗഹൃദ- മതമൈത്രി സന്ദേശം പ്രചരിപ്പിക്കുന്നതിന് പുറമെ, ശബരിമലയുടെ വികസനത്തിന് ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ പങ്കാളിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നെങ്കിലും,എൻ.എസ്.എസും എസ്.എൻ.ഡി.പി യോഗവും അയ്യപ്പ സംഗമത്തെ പിന്തുണച്ചിട്ടുണ്ട്. .ആചാരാനുഷ്ഠാനങ്ങൾ പാലിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, സംഗമത്തിന് പൂർണ പിന്തുണ അറിയിച്ചു.ആചാര ലംഘനം നടത്താതെയുള്ള
അയ്യപ്പ സംഗമത്തിൽ എതിർപ്പില്ലെന്ന് എൻ.എസ്.എസ് നേതൃത്വവും വ്യക്തമാക്കി.
'വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. ആചാര ലംഘനമുണ്ടാവില്ലെന്ന് ദേവസ്വം ബോർഡും വകുപ്പും വ്യക്തമാക്കിയിട്ടുള്ളതാണ്.'
-മന്ത്രി വി.എൻ.വാസവൻ
ദേവസ്വം മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |