തിരുവനന്തപുരം: ഹയർസെക്കൻഡറി സ്‌കൂളുകളിൽ ക്ലർക്ക് തസ്തിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഈ മാസം അഞ്ചു മുതൽ അദ്ധ്യാപകർ സ്‌കൂളുകളിലെ ക്ലറിക്കൽ ജോലികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലറിക്കൽ ജോലി ചെയ്യാൻ ജോലിഭാരം കുറഞ്ഞ ഹയർ സെക്കൻഡറി അദ്ധ്യാപകരെയും പ്രിൻസിപ്പലിനെയും ചുമതലപ്പെടുത്തിയെന്ന് പറയുന്നത് വിവേകമില്ലായ്മയാണ്. ഇത് സ്‌പെഷ്യൽ റൂൾസിന് വിരുദ്ധമാണെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ, വൈസ് പ്രസിഡന്റ് ബ്രീസ് എം.എസ് രാജ്, ഡോ.എ.ആർ സന്തോഷ് കുമാർ, എസ്.എഫ് ജലജകുമാരി, ആർ.സലിം രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |