കേരള സർവകലാശാല ഒക്ടോബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രണ്ട്, അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ ബിഎസ്‍സി ബയോടെക്നോളജി മൾട്ടിമേജർ, ബിഎസ്‍സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ 16മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബികോം/ബി.ബി.എ പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസി പരീക്ഷയും 22 മുതൽ ആരംഭിക്കും.
16ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |