തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (എം.എം.വി.), പ്രിസൺ ആൻഡ് കറക്ഷണൽ സർവീസസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട്, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലർക്ക്/ അസിസ്റ്റന്റ് മാനേജർ/അസിസ്റ്റന്റ് ഗ്രേഡ് 2 തുടങ്ങി സംസ്ഥാന, ജില്ലാതലങ്ങളിലായി 18 കാറ്റഗറികൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 166/2024) തസ്തികയിലേക്ക് അഭിമുഖം നടത്തും.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ
276/2024), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (തമിഴ് മീഡിയം) (വിശ്വകർമ്മ) (കാറ്റഗറി നമ്പർ 660/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 604/2024), കൊല്ലം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഹിന്ദി)
(തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 737/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന, പട്ടികവർഗ്ഗം, എൽ.സി./എ.ഐ., എസ്.ഐ.യു.സി.നാടാർ,
എസ്.സി.സി.സി., ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 600/2024, 550554/2024), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മീഡീയം) (കാറ്റഗറി നമ്പർ 331/2024) , കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കന്നഡ മീഡിയം) (മുസ്ലീം) (കാറ്റഗറി നമ്പർ 659/2024), തിരുവനന്തപുരം ജില്ലയിൽ പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ ബ്ലാക്ക്സ്മിത്തി ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 333/2024), ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 079/2024), തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം) (എസ്.ഐ.യു.സി.നാടാർ) (കാറ്റഗറി നമ്പർ 095/2024,
221/2024), കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്‌കൂൾ) (എസ്.ഐ.യു.സി.നാടാർ, ഒ.ബി.സി., എൽ.സി./എ.ഐ, മുസ്ലീം (കാറ്റഗറി നമ്പർ 096/2024, 097/2024, 98/2024, 661/2024, 802/2024), കേരള വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ (കാറ്റഗറി നമ്പർ 371/2024) തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 246/2024, 093/2024 ഈഴവ/തിയ്യ/ബില്ലവ, 94/2024പട്ടികജാതി, 270/2024 മുസ്ലീം) സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |