കോഴിക്കോട്: അത്തോളി സ്വദേശിനിയായ 21കാരിയെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവ്. സുഹൃത്ത് ബഷീറുദ്ദീൻ മരിച്ച ആയിഷ റഷയെ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ആയിഷയുടെ ഫോണിൽ നിന്നുള്ള വാട്‌സാപ്പ് സന്ദേശങ്ങൾ പൊലീസ് ശേഖരിച്ചു. ജിം ട്രെയിനറായ ബഷീറുദ്ദീൻ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും. ശേഷം ബഷീറുദ്ദീന്റെ അറസ്റ്റിലേയ്ക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.
മംഗളൂരുവിൽ മൂന്നാംവർഷ ബീഫാം വിദ്യാർത്ഥിനിയാണ് ആയിഷ. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയിഷയുടേത് ആത്മഹത്യ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മംഗലാപുലത്ത് പഠിക്കുന്ന ആയിഷ കോഴിക്കോട് എങ്ങനെ എത്തിയെന്നും ബഷീറുദ്ദീൻ അപായപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. ആയിഷയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുബഷീർ ആണ് പേര് എന്നാണ് ഇയാൾ പറഞ്ഞത്. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞതിനുശേഷം പിന്നീട് കാമുകൻ എന്ന് തിരുത്തി. ആയിഷയെ ട്രാപ്പ് ചെയ്തതാണ്. യുവതിയുടെ ചിത്രങ്ങൾ സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രാപ്പിൽ കുടുക്കി എന്തെങ്കിലും നേടുക എന്നതായിരുന്നു ബഷീറുദ്ദീന്റെ ഉദ്ദേശം. ഇതിന്റെ പിന്നിൽ ബഷീറുദ്ദീന്റെ മറ്റ് കൂട്ടാളികൾ ഉണ്ടോയെന്ന് സംശയമുണ്ടെന്നും ബന്ധു ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |