തിരുവനന്തപുരം: സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനദിവസമായ 9ന് തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര ഗവർണർ ആർ.വി. ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്നലെ വൈകിട്ട് നാലിന് മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവർ രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിച്ചു. ഓണക്കോടിയും സമ്മാനിച്ചു. അരമണിക്കൂറോളം ഗവർണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരെ ഗവർണർ ഊഷ്മളമായി സ്വീകരിച്ചു. ഗവർണറെ ഓണാഘോഷത്തിൽ നിന്ന് ഒഴിവാക്കിയെന്ന് വാർത്ത വന്നിരുന്നു. ഇതിനെത്തുടർന്ന് ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കുമെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. 9ന് നടത്താനിരുന്ന ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചാണ് ഗവർണർ ഓണാഘോഷത്തിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |