കണ്ണൂർ: ഗോൾ കീപ്പർ അൽകേഷ് രാജിനെ സൂപ്പർ ലീഗ് കേരള ഫുട്ബാൾ ക്ളബ് കണ്ണൂർ വാരിയേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ റണ്ണറപ്പായ ഫോഴ്സ കൊച്ചിയുടെ രണ്ടാം ഗോൾകീപ്പറായിരുന്നു അൽകേഷ്.
ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിന്റെ മുഖ്യഗോൾ കീപ്പറായിരുന്നു. സെമി ഫൈനലിൽ അസമിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന്റെ രക്ഷകനായി.
സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലും കേരളത്തിന്റെ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2020ൽ ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ കിരീടവും 2018 ൽ പോണ്ടിച്ചേരിയിൽ നടന്ന സൗത്ത് സോൺണ്‍ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടിയ ടീമിലും അംഗമായിരുന്നു. തൃശൂർ ജില്ലയിലെ എടതിരിഞ്ഞി സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |