മെൽബൺ : ഓസ്ട്രേലിയൻ പേസ് ബൗളർ സ്റ്റാർക്ക് ട്വന്റി-20 ക്രിക്കറ്റിനോട് വിടപറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ ശ്രദ്ധിക്കാനായാണ് 35കാരനായ സ്റ്റാർക്ക് ഈ തീരുമാനമെടുത്തത്. അടുത്ത രണ്ട് വർഷം ഓസീസിന് നിരവധി ടെസ്റ്റ് മത്സരങ്ങളാണുള്ളത്.ബംഗ്ളാദേശ്,ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഇന്ത്യ എന്നീ ടീമുകൾക്ക് എതിരെ പരമ്പരകളും ആഷസും കളിക്കേണ്ടതുണ്ട്. കൂടാതെ 2027ൽ ഏകദിന ലോകകപ്പുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്റ്റാർക്ക് ട്വന്റി-20 വിട്ടത്.
2012ൽ ഓസീസ് ട്വന്റി-20 ടീമിൽ അരങ്ങേറിയ സ്റ്റാർക്ക് 65 മത്സരങ്ങൾ കളിച്ചു. 79 വിക്കറ്റുകൾ സ്വന്തമാക്കി. ഈ ഫോർമാറ്റിൽ കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഓസീസ് ബൗളർ.
2021ൽ ലോകകപ്പ് നേടിയ ഓസീസ് ട്വന്റി-20 ടീമിൽ അംഗം. 2024 ലോകകപ്പിലാണ് അവസാനമായി ഓസീസ് കുപ്പായത്തിൽ ട്വന്റി-20 കളിച്ചത്.
2022ൽ വെസ്റ്റ് ഇൻഡീസിനെതിരെ 20 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയാണ് ഈ ഫോർമാറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |