തിരുവനന്തപുരം: ഡ്രൈവർ,കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിർബന്ധമായ സാഹചര്യത്തിൽ ബസ് സർവീസ് മുടങ്ങുന്നത് ഒഴിവാക്കാൻ കെ.എസ്.ആർ.ടിസി താത്കാലിക നിയമനം നടത്തുന്നു. ഡ്രൈവർ തസ്തികയിലേക്ക് 477 പേരെ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കി. എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയാണ് നിയമനം.
122 ഡ്രൈവർമാരെ വേണ്ട തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ഒഴിവുകളുള്ളത്. കോട്ടയത്ത് 90,എറണാകുളം,തൃശ്ശൂർ,പാലക്കാട് ജില്ലകളിൽ 43 വീതം ഡ്രൈവർമാരെയും വേണം. സ്വിഫ്റ്റിലെ പോലെ ബദലി വ്യവസ്ഥയിലാണ് നിയമനം. 715 രൂപയാണ് ദിവസവേതനം.
10,000 രൂപ സുരക്ഷാ നിക്ഷേപമായി നൽകണം. എംപ്ലോയ്‌മെന്റ് വഴി ആയതിനാൽ സംവരണ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് നിയമനമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ജീവനക്കാരുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ഒമ്പത് വർഷമായി കെ.എസ്.ആർ.ടി.സിയിൽ പുതിയ നിയമനങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |