ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്‌ക് മുങ്ങിയത്, കിഴക്കൻ ബൾഗേറിയയിലുണ്ടായി ഭൂകമ്പം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.
1996ൽ വാംഗ മരണപ്പെട്ടെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും ചർച്ചാ വിഷയമാണ്. 2025ൽ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും വാംഗ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ആ പ്രവചനങ്ങളിൽ ചിലത് സത്യമായെന്നാണ് പറയുന്നത്. അതിൽ ഒന്നാണ് മ്യാന്മറിൽ ഉണ്ടായ ഭൂകമ്പം. 1,700ലധികം പേർ കൊല്ലപ്പെട്ട ഭൂകമ്പത്തെക്കുറിച്ച് ബാബ വാംഗ പ്രവചിച്ചിട്ടുണ്ടത്രേ.
ഭൂകമ്പങ്ങൾ, യൂറോപ്പിലെ വലിയ സംഘർഷം, സാമ്പത്തിക തകർച്ച എന്നിവയെക്കുറിച്ച് മുൻപ് തന്നെ വാംഗ പ്രവചിച്ചിരുന്നുവെന്ന് അനുയായികൾ അവകാശപ്പെടുന്നു. ഇപ്പോഴത്തെ ഉയർന്ന താരിഫ്, വ്യാപാര യുദ്ധം എന്നിവ വാംഗയുടെ പ്രവചനത്തിൽ പറയുന്ന സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്നും അനുയായികൾ പറയുന്നു. 2026നെ കുറിച്ചും ബാബ വാംഗ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. യൂറോപ്പിൽ ആരംഭിക്കുന്ന യുദ്ധം ആഗോള യുദ്ധമായി 2026ൽ മാറുമെന്നും വാംഗ പ്രവചിച്ചിട്ടുണ്ട്. ഇത് വലിയ വിനാശകരമാണെന്നും അവർ വ്യക്തമാക്കിയതായി അനുയായികൾ അ വകാശപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |