ഓണമായാൽ ഏറ്റവും ഡിമാൻഡ് കേരളസാരിക്കാണ്. ഓണപരിപാടികൾക്ക് കേരളസാരി ധരിച്ച് മലയാളിമങ്കയായി പെൺകുട്ടികൾ ഒരുങ്ങിവരുന്നത് കാണാൻ തന്നെ എന്ത് ഭംഗിയാണ്. ആയില്യം തിരുനാളിന്റെ പത്‌നിയായ കല്യാണിക്കുട്ടിയമ്മയാണ് ആദ്യമായി കേരള സാരിയുടുത്ത മലയാളി വനിതായെന്നാണ് ചരിത്രം പറയുന്നത്. 1868ലായിരുന്നു അത്.
ഓണക്കാലത്ത് പല മോഡലിലുള്ള സെറ്റ് സാരി വിപണിയിൽ ലഭ്യമാണ്. പുളിയിലക്കര സെറ്റുമുണ്ട്, സ്വർണക്കരയും വെള്ളിക്കരയുമുള്ള സെറ്റ് സാരി തുടങ്ങി നിരവധി ഡിസെെനിലും വിവിധതരം തുണിയിലും കേരളസാരി ലഭ്യമാണ്. എന്നാൽ ഓണം കഴിഞ്ഞാൽ സാരി മടക്കി അലമാരയിൽ വയ്ക്കാറാണ് പതിവ്. പിന്നെ അതിനെക്കുറിച്ച് ഓർക്കുന്നത് അടുത്ത വിഷുവിനോ ഓണത്തിനോ ആയിരിക്കും. എന്നാൽ കേരളസാരി നല്ല രീതിയിൽ കെെകാര്യം ചെയ്തില്ലെങ്കിൽ അവ വേഗം നശിക്കാൻ സാദ്ധ്യതയുണ്ട്.
ഉപയോഗശേഷം കേരളസാരി എപ്പോഴും ഡ്രെെ ക്ലീനിംഗിന് കൊടുക്കുന്നതാണ് നല്ലത്. സാരിയിൽ ചെറിയ രീതിയിൽ കറ പറ്റിയാൽ ഉടൻ തന്നെ കുറച്ച് വെള്ളത്തിൽ മുക്കിയ കോട്ടൺ പാഡ് ഉപയോഗിച്ച് പതുക്കെ ഉരച്ച് കഴുകാൻ ശ്രദ്ധിക്കുക. ഡിറ്റർജന്റ് ഉപയോഗിച്ച് സെറ്റ്‌സാരി കഴുകുന്നവർ അതിൽ ഡിറ്റർജന്റിന്റെ അംശം പൂർണമായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കോട്ടൺസാരികൾ എപ്പോഴും സ്റ്റിഫായിരിക്കുവാൻ സ്റ്റാർച്ച് മുക്കുന്നത് നല്ലതാണ്. അലക്കി ഉണക്കിയശേഷം സാരി പ്ലാസ്റ്റിക് കവറിലോ അടച്ചുപൂട്ടിയ അലമാരയിലോ വയ്ക്കരുത്. വായു കടക്കുന്ന രീതിയിൽ വേണം സൂക്ഷിക്കാൻ. ഇല്ലെങ്കിൽ കസവിന്റെ നിറം നഷ്ടമായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |