തിരുവനന്തപുരം : തിരുവോണത്തിന്റെ തലേദിവസമായ സെപ്തംബർ നാലിന് സപ്ലൈകോയിൽ ഉത്രാട ദിന വിലക്കുറവ്. തിരഞ്ഞെടുക്കപ്പെട്ട സബ്സിഡി ഇതര സാധനങ്ങൾ സെപ്തംബർ നാലിന് പത്ത് ശഥഖമാനം വരെ വിലക്കുറവിൽ ലഭിക്കും. ഓണത്തോട് അനുബന്ധിച്ച് സപ്ലൈകോയിൽ നിലവിൽ നൽകുന്ന ഓഫറിനും വിലക്കുറവിനും പുറമേയാണിത്. അരി, എണ്ണ, സോപ്പ്, ഡിറ്റർജെന്റുകൾ, ശബരി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും. സപ്ലൈകോ ഓണച്ചന്തകൾക്ക് പുറമേ മാവേലി സ്റ്റോർ, മാവേലി സൂപ്പർ സ്റ്റോർ, സൂപ്പർ മാർക്കറ്റുകൾ എന്നിങ്ങനെയുള്ള എല്ലാ വില്പനശാലകളിലും ഉത്രാടദിന വിലക്കുറവ് ലഭിക്കും.
13 ഇന സബ്സിഡി സാധനങ്ങളും പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉത്പന്നങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത നിത്യോപയോഗ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് സെപ്തംബർ നാലു വരെ നൽകുന്നുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |