തിരുവനന്തപുരം: 2022 മാർച്ചിൽ എസ്.എസ്.എൽ.സി /ടി.എച്ച്.എസ്.എൽ.സി സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ജില്ലാ മെറിറ്റ് സ്‌കോളർഷിപ്പിനു അർഹരായ (2022-23) വിദ്യാർത്ഥികൾക്കുള്ള മൂന്നാംഘട്ട ഫണ്ട് അനുവദിച്ചതിൽ www.dcescholarship.gov.in വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രകാരമുള്ള സ്‌കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ആയതിനാൽ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള പ്രൊഫോർമ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അതിനോടൊപ്പം ഒറിജിനൽ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി കൂടി അറ്റാച്ച് ചെയ്ത് 12ന് വൈകിട്ട് അഞ്ചിന് മുമ്പായി districtmeritscholarship@gmail.com ഇ-മെയിലിൽ ലഭ്യമാക്കണം. 9446780308.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |