ഷെയ്ൻ നിഗം, സാക്ഷി വൈദ്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ സെപ്തംബർ 12ന് തിയേറ്ററിൽ. മലയാളത്തിലും തമിഴിലുമായാണ് റിലീസ്. ജോണി ആന്റണി, നിഷാന്ത് സാഗർ, മധുപാൽ, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജെ.വി.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
വള
ലുക്മാനും ധ്യാൻ ശ്രീനിവാസനും നായകന്മാരായി മുഹഷിൻ സംവിധാനം ചെയ്യുന്ന വള സെപ്തംബർ 19ന് പ്രദർശനത്തിന് . രവീണ രവി, വിജയരാഘവൻ, ശാന്തികൃഷ്ണ, അബു സലിം, അർജുൻ രാധാകൃഷ്ണൻ. ശീതൾ ജോസഫ്, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, ഗോകുലം എന്നിവരോടൊപ്പം പ്രശസ്ത സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഫെയർ ബെ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം.
കരം
നോബിൾ ബാബു തോമസ് നായകനായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം കരം സെപ്തംബർ 25ന് തിയേറ്ററിൽ. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിൻ എന്നിവരാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി വാര്യർ, ജോണി ആന്റണി എന്നിവരോടൊപ്പം കേരള ബ്ളാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വു കോ മനോവിച്ചും താരനിരയിലുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും ഹാബിറ്റ് ഒഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |